BLOG

,

ഗൾഫ് എയർ ബാഗേജ് നയത്തിൽ മാറ്റം വരുത്തി; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും ലഭ്യമായിരിക്കില്ല.

പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്ക് കീഴിലായി ലൈറ്റ്‌സ്(എൽഐടി), സ്മാർട്ട്(എസ്എംആർ), ഫ്ലെക്‌സി(എഫ്എൽഎക്‌സ്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ഉണ്ടാകും. എൽഐടി ടിക്കറ്റിൽ 32 കിലോയുടെ ഒരു ലഗേജ് മാത്രമാണ് അനുവദിക്കുക. സ്‌മാർട്ടിലും ഫ്‌ളെക്‌സിയിലും പഴയതുപോലെ 23 കിലോ വീതമുള്ള രണ്ട് ലഗേജ് അനുവദിക്കും.
പുതിയ ബാഗേജ് നയം ഓഗസ്റ്റ് 15ന് നിലവിൽ വരും.

ഓഗസ്റ്റ് 15-ന് മുമ്പ് ടിക്കറ്റ് എടുത്തവർക്ക് ഇത് ബാധകമല്ലെന്ന് ട്രാവൽ ഏജൻസി അയച്ച സർക്കുലറിൽ ഗൾഫ് എയർ അറിയിച്ചു. ഇവർക്ക് ടിക്കറ്റിൽ രേഖപ്പെടുത്തിയ തൂക്കത്തിൽ ലഗേജ് അനുവദിക്കും.ബാഗേജ് നയത്തിൽ മാറ്റം വരുത്തിയത് പ്രവാസി പ്രയാസമാണ്.

Content highlight : Gulf Air has changed its baggage policy; All tickets do not include 46 kg