Kerala
സംസ്ഥാനത്ത് 17 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് 17 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന് അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര് സ്ത്രീകളാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
കൊല്ലം: തെന്മല ഗ്രാമപ്പഞ്ചായത്തിലെ 5-ഒറ്റക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 2-പുഞ്ചിരിച്ചിറ.
ആലപ്പുഴ: തലവടി ഗ്രാമപ്പഞ്ചായത്തിലെ 13-കോടമ്പനാടി.
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 3-മറവന്‍ തുരുത്ത്.
എറണാകുളം: ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ 3-വാടക്കുപുറം, വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്, മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 4- കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്.
തൃശൂര്‍: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 15-താണിക്കുടം.
പാലക്കാട്: പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ 7-താനിക്കുന്ന്.
മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 2-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 16-കട്ടിലശ്ശേരി.
കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ 17-പാലോടിക്കുന്ന്. കണ്ണൂര്‍: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 10-താറ്റിയോട്, ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ 11-പരീക്കടവ്.വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസ കാലയളവിന് മുന്‍പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
Content highlight : Kerala by-elections in 17 local wards tomorrow
Education
ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനപേക്ഷിക്കാം
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പടവുകൾ ധനസഹായ പദ്ധതിയിൽ 2023-24 വർഷത്തേക്ക് അപേക്ഷിക്കാം.
സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം. ഡിസംബർ 31-നകം schemes.wcd.kerala.gov.inവഴി അപേക്ഷിക്കാം. ഐ.സി.ഡി.എസ്. ഓഫീസ്, അങ്കണവാടി എന്നിവടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.
Highlight : Apply for higher education funding in kerala. Last date 31-12-2023
Kerala
തെരുവ് നാടകാവതരണങ്ങൾക്ക് രചനകൾ ക്ഷണിച്ചു
നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു.
30 മുതൽ 45 മിനുട്ട് വരെ ദൈർഘ്യമുള്ള നാടകങ്ങളാണ് അഭികാമ്യം. സാമൂഹികപ്രതിബദ്ധതയുള്ള സമകാലീനവിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നാടകരചനകളാണ് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്ക് അവതരണത്തിനുള്ള വേദികളും പ്രതിഫലവും നൽകും. രചനകൾ ഒക്ടോബർ 22 നകം
keraleeyam23@gmail.com-ൽ ലഭിക്കണം.
Content Highlight : Kerala Entries invited for street drama plays
Kerala
A logo can be prepared for the special school art festival
Logo has been invited to special school art festival in Ernakulam on 9th, 10th and 11th November. A logo should include art-related characters. Entries for State Special School Art Festival November 9th, 10th and 11th are due.
The symbol of Ernakulam district can be included in connection with the fair. CD should be provided in editable format along with color print on A4 size paper. Logos by October 20 by 5 PM to M.K. Shainmon, Additional Director of Public Education (Academic), Office of the Director of Public Education, Jagathi, Thiruvananthapuram – 695 014.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ലോഗോ തയാറാക്കാം
നവംബർ 9, 10, 11 തീയതികളിൽ എറണാകുളത്തു നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറേക്കണ്ടത്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9, 10, 11 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. എറണാകുളം ജില്ലയുടേതായ പ്രതീകം മേളയ്ക്കനുബന്ധമായി ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ ഒക്ടോബർ 20നു വൈകിട്ട് 5നകം എം.കെ. ഷൈൻമോൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 വിലാസത്തിൽ ലഭ്യമാക്കണം.